ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ശൗ​ചാ​ല​യം നി​ർ​മി​ക്ക​ാൻ തീരുമാനം
Saturday, March 25, 2023 12:48 AM IST
ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ശ​ങ്ക തീ​ർ​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​ന്നു പോ​കു​ന്ന താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ശൗ​ചാ​ല​യം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നി​റ​വേ​റ്റ​പ്പെ​ടു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാർ​ക്കും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശു​ചി​മു​റി​ക​ളാ​ണ് പു​തു​താ​യി നി​ർ​മിക്കുന്ന കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന​ത്. റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
ഒ​റ്റ​പ്പാ​ല​ത്തെ വി​വി​ധ കോ​ട​തി​ക​ൾ, സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, സ​ബ് ജ​യി​ൽ, ബ്ലോ​ക്ക് ഓ​ഫീ​സ്, വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ൽ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ ഒ​രു വ​ഴി​യും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. കാ​ന്‍റീ​നി​നോ​ട് ചേ​ർ​ന്നാ​ണ് കോ​ണ്‍​ക്രീ​റ്റി​ൽ ശൗ​ചാ​ല​യം നി​ർ​മി​ക്കു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച് ശു​ചിമു​റി​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തു​വ​രെ​യും എ​വി​ടെ​യും ഒ​റ്റ ശു​ചിമു​റി പോ​ലും നി​ർ​മി​ച്ചി​ട്ടി​ല്ല.
എ​ത്ര​യും പെ​ട്ടെ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ശു​ചി​മു​റി തു​റ​ന്നു കൊ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.