മ​ണ്ണാ​ർ​ക്കാ​ട്: എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെ ഫ്ലെ​യിം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സക​ർ​മ പ​ദ്ധ​തി നാ​ലാം എ​ഡി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫ്ലെ​യിം എ​ഡ്യു കോ​ൺ​ക്ലേ​വ് 2025 അ​ക്കാ​ദ​മി​ക മി​ക​വി​ന്‍റെ നേ​ർ​കാ​ഴ്ച​യാ​യി.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​സ​മ്പൂ​ർ​ണ എ ​പ്ല​സ്, നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ളാ​യ എ​ണ്ണൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളും നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച മു​പ്പ​തോ​ളം വി​ദ്യാ​ല​യ​ങ്ങ​ളും പ​ങ്കെ​ടു​ത്ത അ​നു​മോ​ദ​ന സ​മ്മേ​ള​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഒ​റ്റ​പ്പാ​ലം സ​ബ് കള​ക്ട​ർ മി​ഥു​ൻ പ്രേം​രാ​ജ്, ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി എ​ൻ​ബി സു​ബേ​ദാ​ർ സി. ​ഹ​സൈ​നാ​ർ, എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാംറാ​ങ്ക് നേ​ടി​യ നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​നി എം.​കെ. ഹി​ബ ഫാ​ത്തി​മ, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ എം. ​ര​മ്യ​ശ്രീ, സ​മ്പൂ​ർ​ണ എ ​പ്ല​സ് വി​ജ​യി​ക​ൾ, സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഫ്ലെ​യിം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.