അവധിക്കുവന്ന പ്രവാസി കുളത്തിൽ മുങ്ങിമരിച്ചു
1569205
Saturday, June 21, 2025 10:53 PM IST
പട്ടാന്പി: അവധിക്കു നാട്ടിൽവന്ന പ്രവാസിയുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃത്താലയിലെ ഉള്ളന്നൂർ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസ്(38) ആണ് മരിച്ചത്.
ഖത്തറിൽ ജോലിചെയ്തിരുന്ന അനസ് വെള്ളിയാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ വീട്ടിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ജമീല (റിട്ട. അധ്യാപിക).