കോഴിപ്പാറയിൽ ഓലപ്പുര കത്തിനശിച്ചു
1568768
Friday, June 20, 2025 2:05 AM IST
കൊഴിഞ്ഞാമ്പാറ: കോഴിപ്പാറയിൽ ഓലപ്പുര കത്തി ഗൃഹോപകരണങ്ങൾ നശിച്ചു. നീളിപ്പാറ പരേതനായ മാണിക്കന്റെ ഭാര്യ വിശ്വാസമേരിയുടേതാണ് വീട്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. സമീപവാസികൾ എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വസ്ത്രങ്ങൾ, വിവിധ രേഖകൾ, ഗൃഹോപകരണങ്ങൾ എന്നിവ നശിച്ചു. വിവരം അറിയിച്ചതിനെതുടർന്ന് ചിറ്റൂരിൽനിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തകാരണമെന്നാണ് നിഗമനം. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.