രാഹുൽഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് കോൺഗ്രസ്
1568759
Friday, June 20, 2025 2:05 AM IST
കോയമ്പത്തൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. അവിനാശി റോഡിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ പ്രത്യേകപൂജ നടന്നു. എഐസിസി സെക്രട്ടറി മയൂര ജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പൂജാപരിപാടിയിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വക്കീൽ കറുപ്പുസാമി അധ്യക്ഷത വഹിച്ചു.
ഗണപതി ശിവകുമാർ, കൗൺസിലർ സരള വസന്ത്, ഇരുക്കൂർ സുബ്രഹ്്മണ്യം, കോയമ്പത്തൂർ ബോസ്, ഗുരുസാമി, തമിഴ്സെൽവൻ, കാന്ത കുമാർ, കുറിച്ചി വസന്ത്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മയൂര ജയകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തദാനം ചെയ്തു.