കൊ​ടു​വാ​യൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2024 - 25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സ്കൂ​ളു​ക​ൾ​ക്ക് ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൊ​ടു​വാ​യൂ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ നി​ർ​വ​ഹി​ച്ചു. ര​ണ്ടു​കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കെ. ചാ​മു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ബി​റ ടീ​ച്ച​ർ, കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രേ​മ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​വി​ച​ന്ദ്ര​ൻ, അ​ധ്യാ​പ​ക​രാ​യ അ​ജി​ത​കു​മാ​രി, ടി. ​സു​രേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​പ്ര​മോ​ദ്‌, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​ശോ​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​രാ​മ​ൻ​കു​ട്ടി, ഹെ​ഡ്മി​സ്ട്ര​സ് എം. ​വി​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.