കൗശിക നീർക്കരങ്ങൾ സംഘടനയും റോട്ടറി ക്ലബ്ബും കൈകോർക്കുന്നു
1568758
Friday, June 20, 2025 2:05 AM IST
കോയന്പത്തൂർ: കൗശിക നദിയുടെ പുനരുജ്ജീവനത്തിനായി നാടൊട്ടാകെ കൈകോർക്കുന്നു. വിവിധ സംഘടനകൾ സാന്പത്തിക സഹായമടക്കമുളള വാഗ്ദാനമാണ് പദ്ധതിക്കു നൽകിവരുന്നത്.
കഴിഞ്ഞദിവസം മാർട്ടിൻസ് ചാരിറ്റബിൾ ട്രസ്റ്റ് അന്പതുലക്ഷം രൂപയാണ് നൽകിയത്. റേസ് കോഴ്സിലെ റോട്ടറി സെക്രട്ടേറിയറ്റ് ഓഫീസിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഭാരവാഹികളും കൗശിക നീർക്കരങ്ങളും സംഘടിപ്പിച്ച പത്രസമ്മേളനത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
വൈയംപാളയത്തിനും ദേവംപാളയത്തിനും ഇടയിലുള്ള ആറുകിലോമീറ്റർ ദൈർഘ്യമുള്ള നദിയുടെ പുനരുജ്ജീവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് റോട്ടറി ക്ലബും ജലസംരക്ഷണ സംഘടനയായ കൗശിക നീർക്കരങ്ങളും സംയുക്തമായി നടത്തുന്നത്. ഇതിന്റെ പദ്ധതിരൂപീകരണവും പൂർത്തിയായിട്ടുണ്ട്.
റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവർണർ അഡ്വ.എൻ. സുന്ദരവടിവേലു, റോട്ടറി ക്ലബ് വികസനസമിതി ചെയർമാൻ ലീമ റോസ് മാർട്ടിൻ, കൗശിക നീർക്കരങ്ങൾ കോ- ഓർഡിനേറ്ററും കോവൈ റോട്ടറി ക്ലബ് അംഗവുമായ സൂര്യകുമാരി, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ കവിത ഗോപാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.