ശിവരാമഭാരതി അഭയകേന്ദ്രത്തിന്റെ ശിലാസ്ഥാപനം
1568755
Friday, June 20, 2025 2:05 AM IST
ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ ആരംഭിക്കുന്ന ഗാന്ധിഭവന് ശിവരാമഭാരതി അഭയകേന്ദ്രത്തിന്റെ ശിലാസ്ഥാപനകര്‍മം ഗാന്ധിയന്‍ ഡോ.പി.വി. രാജഗോപാല്‍ നിർവഹിച്ചു.
പത്തനാപുരം ഗാന്ധിഭവന് മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന് അധ്യക്ഷനായി.
മധുര ഗാന്ധിമെമ്മോറിയല്‍ മ്യൂസിയം സെക്രട്ടറി കെ.ആർ. നന്ദറാവു മുഖ്യാഥിതിയായി.
അഡ്വ.എം. കെ. സിനുകുമാര്‍, സുമലത മോഹന്‍ദാസ്, അഡ്വ.എസ്. കൊച്ചുകൃഷ്ണന്‍, വിളയോടി വേണുഗോപാല്‍, കെ.എസ്. തണികാചലം, ആര്.സി. സമ്പത്ത്കുമാര്‍, എൻ. കൃഷ്ണന്, ബാലചന്ദ്രന് പുതുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.