മൂശാരി സമുദായസഭ ജില്ലാ കമ്മിറ്റി വിദ്യാർഥികളെ അനുമോദിച്ചു
1568757
Friday, June 20, 2025 2:05 AM IST
പാലക്കാട്: മൂശാരി സമുദായസഭ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കദളീവനം ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് സംഘടനയുടെ ജില്ലാ രക്ഷാധികാരി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയാണ് ആദരിച്ചത്. ജില്ലാ പ്രസിഡന്റ് വി.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ മുൻ എഇഒ വി. കുഞ്ഞിലക്ഷ്മി മുഖ്യാതിഥിയായി സമ്മാനവിതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് അപ്പുക്കുട്ടാചാര്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ. വികാസ് ബൽറാം, ജില്ലാ ഭാരവാഹികൾ പ്രസംഗിച്ചു.