ഏലിയാമ്മ തോമസ് ഫിലഡൽഫിയയിൽ അന്തരിച്ചു
ബോസി ചാണ്ടപ്പിള്ള
Saturday, August 16, 2025 3:30 PM IST
ഫിലഡൽഫിയ: കീഴ്വായ്പ്പുർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്(ചിന്നമ്മ - 93) ഫിലഡൽഫിയയിൽ അന്തരിച്ചു. കീഴ്വായ്പ്പുർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളാണ്.
2001 മാർച്ചിലാണ് ഏലിയാമ്മ തോമസ് അമേരിക്കയിലെത്തിയത്. പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാണ്.
മക്കൾ: മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി). മരുമക്കൾ: കെ.സി. ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം.
പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 12:30 വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയയിൽ നടക്കും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111).
തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ സംസ്കാരവും നടക്കും (Forest Hills Cemetery, 3573 Pine Road, Huntingdon Valley, PA 19006).