ഐഎംഎ ഓണാഘോഷം: കോൺസുൽ ജനറൽ മുഖ്യാതിഥി
Tuesday, August 19, 2025 5:22 PM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇല്ലിനോയി മലയാളി അസോസിയേഷൻ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം ആറു മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ(1800 E Oakton St, Des Plaines, IL 60018) ഓണാഘോഷം സംഘടിപ്പിക്കുന്നു.
ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സോംനാഥ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഓണാഘോഷപരിപാടികളിൽ ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

എല്ലാവരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഷിക്കാഗോയിലെ മലയാളി സമൂഹത്തോട് അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു.
സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജാണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കോഓർഡിനേറ്റർ.