മറിയാമ്മ ജോൺ ഫിലഡൽഫിയയിൽ അന്തരിച്ചു
Monday, August 18, 2025 11:44 AM IST
ഫിലഡൽഫിയ: മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും പരേതനായ സി. എം. ജോൺ ചിറത്തലക്കലിന്റെ ഭാര്യയുമായ മറിയാമ്മ ജോൺ (അമ്മിണി - 84) ഫിലഡൽഫിയയിൽ അന്തരിച്ചു.
തിരുവല്ല തുകലശേരിയിൽ പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും മകളാണ്.
മക്കൾ: പരേതനായ സി. ജെ. മാത്യു, ഫിലിപ്പ് സി. ജോൺ, വർഗീസ് സി. ജോൺ, ജെസി രാജൻ, റവ. ഫാ. ഡോ. ജോൺസൺ സി. ജോൺ (മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി).
പരേതയുടെ പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും തിങ്കളാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020).
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സംസ്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
വാർത്ത: രാജു ശങ്കരത്തിൽ