ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതല്‍
Wednesday, August 20, 2025 6:45 AM IST
ന്യൂജേഴ്സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓർമയും ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ നടത്തപ്പെടുന്നു. റവ. ഫാ. ഡോ. എ. പി ജോർജ്, റെവ. ഫാ. എബി മാത്യു, റവ. ഫാ. ടോണി കോര എന്നീ വൈദീകരുടെ ദൈവവചന ശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. കുർബാനയെ തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ധ്യാനം ഉണ്ടായിരിക്കും.ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ ഒന്ന് വരെ എല്ലാ ദിവസവും രാവിലെ 8.15 ന് പ്രഭാത പ്രാർഥന, ഒൻപതിന് കുർബാന, വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
30നും 31നും ഫാ. ടോണി കോരയാണ് കുർബാന കർമ്മികത്വം വഹിക്കുന്നത്. അദ്ദേഹമായിരിക്കും അന്നേ ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തുക. സെപ്റ്റംബർ ഒന്നിന് കുർബാനയ്ക്ക് ഫാ. വിവേക് അലക്സ് കർമ്മികത്വം വഹിക്കും. വചനപ്രഘോഷണം ഫാ. എബി മാത്യു നിർവഹിക്കും.
സെപ്റ്റംബര്‍ രണ്ട് മുതൽ അഞ്ചു വരെ രാവിലെ 6.30 ന് പ്രഭാത പ്രാർഥന, ഏഴിന് കുർബാന, വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് കുർബാനയ്ക്ക് ഫാ. സിബി എബ്രഹാമും വചനപ്രഘോഷണത്തിന് ഫാ. എബി മാത്യുവും നേതൃത്വം നൽകും.
സെപ്റ്റംബര്‍ മൂന്നിന് കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. എബി മാത്യു നേതൃത്വം നൽകും. സെപ്റ്റംബര്‍ നാലിന് കുർബാനയ്ക്ക് ഫാ.ഗീവര്‍ഗീസ് ജേക്കബും വചനപ്രഘോഷണത്തിന് ഫാ. എ. പി ജോർജും നേതൃത്വം നൽകും. സെപ്റ്റംബര്‍ അഞ്ചിന് കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. എ. പി ജോർജ് നേതൃത്വം നൽകും.
സെപ്റ്റംബര്‍ ആറിന് 8.15 ന് പ്രഭാത പ്രാർഥന, ഒൻപതിന് കുർബാന നോര്‍ത്ത് അമേരിക്ക & യൂറോപ്പ് ക്നാനായ ആര്‍ച്ച് ബിഷപ് മാർ സിൽവാനോസ് അയൂബ് കാർമികത്വം വഹിക്കും. തുടര്‍ന്ന് റാസയും ആശീര്‍വാദവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :Vicar & President. Rev. Fr. Joy John (609) 306-0180Vice President. Chev. C. K Joy . (201) 355- 6892Secretary . Issac Kurian (551) 200- 1225Treasurer. Eldhose Paul (201) 851-7121Jt. Secretary . Dipu MathewJt. Treasurer. Eldho Hobby