സ്വാതന്ത്ര്യ ദിനാശംസ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
Tuesday, August 19, 2025 5:52 PM IST
ന്യൂജഴ്സി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ.
ഇന്ത്യയുടെ വികസന കുതിപ്പിൽ അഭിമാനം രേഖപ്പെടുത്തുന്നതായും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ സ്മരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ആമി ഊമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആശംസകൾ നേർന്നത്.