അജാക്സ് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ
Saturday, August 16, 2025 4:59 PM IST
ടൊറോന്റോ: അജാക്സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ നമസ്കാരവും തുടർന്ന് ഗാനശശ്രൂഷയും വചനപ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു.
ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരത്തെ തുടർന്ന് റവ. ഫാ. ഗീവർഗീസ് തമ്പാന്റെ കാർമികത്വത്തിൽ വി. കുർബാനയും അതിനുശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ആശിർവാദവും തുടർന്ന് നേർച്ച വിളമ്പോട് കൂടി പെരുന്നാൾ സമാപിക്കുന്നതുമാണ്.
എല്ലാ വിശ്വാസികളേയും പെരുന്നാളിൽ പങ്കെടുക്കുവാനായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. മാത്യു തോമസ് അറിയിച്ചു.