ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ക്രൗ​ൺ ഹൈ​റ്റ്സ് പ​രി​സ​ര​ത്തു​ള്ള ലോ​ഞ്ചി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്ന് പു​രു​ഷ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30 ഓ​ടെ ടേ​സ്റ്റ് ഓ​ഫ് ദ ​സി​റ്റി എ​ന്ന സ്ഥ​ല​ത്താ​ണ് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. നി​ല​വി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.