ഡാളസിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു; ഒരാൾ അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, August 20, 2025 7:34 AM IST
ഡാളസ്: സ്പ്രിംഗ് അവന്യൂവിലെ വീട്ടിൽ രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഡാളസ് പോലീസ് അന്വേഷണം ആരംഭിച്ചു.
ജെയിംസ് ജോൺസൺ (71), ഡാമിയൻ ഗ്രീൻ (34) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. വെടിവയ്ക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടു പേരെയും വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മൂന്ന് പേർക്കും പരസ്പരം അറിയാമായിരുന്നെന്നാണ് നിഗമനം. വെടിവെയ്പിന് മുൻപ് വീട്ടിൽ തർക്കം നടന്നതായാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.