ഡോ. മാത്യു വൈരമൺ സ്റ്റാഫ്ഫോർഡ് സിറ്റി പ്ലാനിംഗ് ആൻഡ് സോണിംഗ് കമ്മിഷൻ ചെയർമാൻ
ജീമോൻ റാന്നി
Wednesday, October 22, 2025 4:28 PM IST
ഹൂസ്റ്റൺ: അമേരിക്കയിലെ സ്റ്റാഫ്ഫോർഡ് സിറ്റി പ്ലാനിംഗ് ആൻഡ് സോണിംഗ് കമ്മിഷൻ ചെയർമാനായി ഇന്ത്യൻ വംശജനായ ഡോ. അഡ്വ. മാത്യു വൈരമൺ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ആദ്യമായാണ്.
സ്റ്റാഫ്ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിംഗ് കമ്മിഷൻ കമ്മിഷണറായാണ് ഡോ. വൈരമൺ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കമ്മിഷന്റെ വൈസ് ചെയറായി സ്ഥാനമേറ്റു. ഇപ്പോൾ ഏഴംഗ കമ്മിഷണർമാരുടെ ചെയർമാനായി കൂടുതൽ അധികാരവും ഉത്തരവാദിത്വവുമുള്ള ചുമതലയിലേക്ക് അദ്ദേഹം പ്രവേശിച്ചു.
സിറ്റിയിൽ സമർപ്പിക്കുന്ന പ്ളാറ്റ്, സൈറ്റ് പ്ലാൻ, സോണിംഗ് കേസുകൾ സിറ്റിയുടെ ചട്ടപ്രകാരവും സാങ്കേതിക നിർദേശം അനുസരിച്ചും ആണോ എന്ന് പ്രാഥമികമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആൻഡ് സോണിംഗ് കമ്മിഷനാണ്.
സ്റ്റാഫോർഡ് സിറ്റി മേയറും മലയാളിയുമായ കെൻ മാത്യു വൈരമണിനെ സ്റ്റാഫോർഡ് സിറ്റിയുടെ ചാർട്ടർ റിവ്യൂ കമ്മിഷനിലെ ഒരു അംഗമായും നിയമിച്ചു. സിറ്റി ചാർട്ടറിംഗ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
ഏഴു അംഗംങ്ങളാണ് ഈ കമ്മിഷനിൽ ഉള്ളത്. അവർ സിറ്റിയുടെ ചാർട്ടർ പരിശോധിച്ചു അതിൽ എന്തെങ്കിലും ഭേദഗതികൾ ആവശ്യമെങ്കിൽ സിറ്റി കൗൺസിൽ നിർദേശങ്ങൾ നൽകും.