സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ
പി.പി. ചെറിയാൻ
Tuesday, October 21, 2025 2:46 PM IST
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30നും കടശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷയോട് അനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്.
"MESSIAH IN CARNATION' എന്ന വിഷയത്തിൽ റവ. ലിജോ ടി. ജോർജ് (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ) മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു.