സിയാറ്റിൽ അന്തരിച്ച ജോൺ ചാക്കോയുടെ സംസ്കാരം ഇന്ന്
പി.പി. ചെറിയാൻ
Wednesday, October 22, 2025 10:16 AM IST
വാഷിംഗ്ടൺ ഡിസി: അന്തരിച്ച ജോൺ പുത്തൻപുരക്കൽ ചാക്കോയുടെ പൊതുദർശനവും സംസ്കാരവും ബുധനാഴ്ച ലിൻവുഡിലെ പർഡി & വാൾട്ടേഴ്സ് അറ്റ് ഫ്ലോറൽ ഹിൽസിൽ നടക്കും (PURDY & WALTERS AT FLORAL HILLS 409 Filbert Road, Lynnwood, WA 980364934).
പൊതുദർശനത്തിനും അന്തിമോപചാരം അർപ്പിക്കുന്നതിനുമുള്ള വിസിറ്റേഷൻ രാവിലെ 10 മുതൽ 12 വരെ നടക്കും. തുടർന്ന് 12 മുതൽ 1.30 വരെ സംസ്കാര ശുശ്രൂഷയും നടക്കും.
അതിനുശേഷം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്ന് വരെ സെമിത്തേരിയിലെ ശുശ്രൂഷ നടക്കും. പൊതുദർശനം, സംസ്കാര ശുശ്രൂഷ, സെമിത്തേരി ശുശ്രൂഷ എന്നിവയെല്ലാം തത്സമയം കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ലിങ്ക്: https://www.youtube.com/live/U8XCtYqFFs4?si=QfYZPkjXYf0UkPQc