ഡാളസ് കേരള അസോസിയേഷൻ തെരഞ്ഞെടുപ്പ്: ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷണർ
പി.പി. ചെറിയാൻ
Wednesday, October 22, 2025 11:51 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-27 വർഷങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷണർ), പീറ്റർ നെറ്റോ, മാത്യു കോശി (അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഈ മാസം 31നാണ് തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി. ഭരണസമിതിയെ സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആഗ്രഹിക്കുന്നത്.
അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്ക് മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേതൃത്വം നൽകുന്നുണ്ട്.