എഡ്മന്റൺ സെന്റ് ജേക്കബ്സ് പള്ളിയുടെ ഇടവകദിനം പ്രൗഢഗംഭീരമായി
ജോസഫ് ജോൺ കാൽഗറി
Thursday, October 23, 2025 7:56 AM IST
എഡ്മന്റൺ: സെന്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി എഡ്മന്റ്ൺ നോർത്ത് ഗേറ്റ് ലയൺസ് റിക്രിയേഷൻ സെന്ററിൽ വച്ച് ഇടവക ദിനം ആചരിച്ചു.
ഇടവകദിനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ ഇടവക സെക്രട്ടറി ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ചു. ആൽബർട്ടാ പ്രൊവിൻഷ്യൽ ഗവൺമെന്റിലെ മന്ത്രി ഡെൽ നെല്ലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽപ്പെട്ട കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ഫാ. റവീസ് റാഫൈൽ, എത്യോപ്യൻ തൗഹീദോ ഓർത്തഡോക്സ് സഭയിലെ ഫാ. ഹാലേമറിയം ലകേവ് ബെല, എഡ്മന്റൺ കാത്തലിക് റിലീജിയസ് സ്റ്റഡീസ് ഡയറക്ടർ സാന്ദ്ര ടല്ലറിക്കോ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇടവക വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രസ്റ്റി ജിമ്മി ഏബ്രഹാം, കനേഡിയൻ ഭദ്രാസന കൗൺസിൽ അംഗം എബി ഏബ്രഹാം നെല്ലിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. കൾച്ചറൽ കോഓർഡിനേറ്റർ റെനി തോമസ് നന്ദി പ്രസംഗം നടത്തി.
കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടുകൂടി ഇടവക ദിനം സമാപിച്ചു. ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കോഓർഡിനേറ്റർമാരായ റെനി തോമസ്, ആന്റു പീറ്റർ, മറ്റ് ആധ്യാത്മിക സംഘടന ഭാരവാഹികൾ, ഫൂഡ് കമ്മിറ്റി, പാരിഷ് വോളന്റിയേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകദിനം ആഘോഷിച്ചത്.