അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
Tuesday, April 23, 2024 3:52 AM IST
കോഴിക്കോട്: വിവാഹസൽക്കാരത്തിന് എത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശി ചാലിൽ നിസാറിന്റെ ഭാര്യ നസീമ (36), മകൾ ഫാത്തിമ നഹ്ല (15) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കുണ്ടായിത്തോടാണ് അപകടമുണ്ടായത്.
കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹസൽക്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
റെയിൽ പാളം മുറിച്ചുകടക്കവേ ഇരുവരെയും കൊച്ചുവേളി-ചണ്ഡിഗഡ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. നസീമ സംഭവസ്ഥലത്തും ഫാത്തിമ നഹ്ല ആശുപത്രിയിലുമാണ് മരിച്ചത്.