ഇമ്രാനെ ഇന്ത്യ ബഹിഷ്കരിച്ചു
Sunday, September 27, 2020 12:17 AM IST
ന്യൂയോർക്ക്: പാക് അധിനിവേശ കാഷ്മീരിൽനിന്ന് പാക്കിസ്ഥാൻ പൂർണമായും ഒഴിഞ്ഞുപോകണമെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി മിജിതോ വിനോത ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗം വെള്ളിയാഴ്ച ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. കാഷ്മീർ വിഷയം ഉന്നയിച്ചതിനു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഇമ്രാൻ വ്യക്തിപരമായ പരാമർശം നടത്തുകയും ചെയ്തതോടെ ഇന്ത്യൻ പ്രതിനിധി സഭ വിട്ടിറങ്ങുകയായിരുന്നു.