സ്പെയിനിലും ജർമനിയിലും ഉഷ്ണതരംഗം; കാട്ടുതീ
സ്പെയിനിലും  ജർമനിയിലും  ഉഷ്ണതരംഗം;  കാട്ടുതീ
Monday, June 20, 2022 12:54 AM IST
ബാ​​ഴ്സ​​ലോ​​ണ(​​സ്പെ​​​​യി​​​​ൻ): പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യൂ​​​​റോ​​​​പ്പി​​​​ൽ ഈ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​യ ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്പെ​​​​യി​​​​നി​​​​ലും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും കാ​​​​ട്ടു​​​​തീ പ​​​​ട​​​​ർ​​​​ന്നു. സ്പെ​​​​യി​​​​നി​​​​ലെ വ​​​​ട​​​​ക്ക്പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യാ​​​​യ സ​​​​മോ​​​​റ​​​​യി​​​​ൽ 25,000 ഹെ​​​​ക്ട​​​​ർ വ​​​​നം ക​​​​ത്തി​​ന​​​​ശി​​​​ച്ച​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.

കാ​​​​ട്ടു​​​​തീ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബെ​​​​ർ​​​​ലി​​​​നു സ​​​​മീ​​​​പ​​​​ത്തെ മൂ​​​​ന്നു ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ജ​​​​ന​​ങ്ങ​​ളെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ഞാ​​​​യ​​​​റാ​​​​ഴ്ച നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ജ​​​​ർ​​​​മ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി അ​​​​ത്യു​​​​ഷ്ണ​​​​വും ക​​​​ന​​​​ത്ത​​​​കാ​​​​റ്റും ശു​​​​ഷ്ക​​​​മാ​​​​യ ആ​​​​ർ​​​​ദ്ര​​​​ത​​​​യു​​​​മാ​​​​ണ് അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സ്പാ​​​​നി​​ഷ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. സ​​​​മോ​​​​റ​​​​യി​​​​ലെ കാ​​​​ട്ടു​​​​തീ അ​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 650 അ​​​​ഗ്നി​​​​ശ​​​​മ​​​​ന ​​യൂ​​​​ണി​​​​റ്റും ഹെ​​​​ലി​​​​ക്കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.