യൂറോപ്യൻ യൂണിയൻ നേതാക്കൾ റഷ്യക്കു നേർക്കു വിരൽചൂണ്ടുകയാണുണ്ടായത്. അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചശേഷം പറയാമെന്നാണ് അമേരിക്കയും ബ്രിട്ടനും പ്രതി കരിച്ചത്.
സാപ്പോറിഷ്യ അണുശക്തിനിലയം സുരക്ഷിതം വിയന്ന: കഖോവ്ക അണക്കെട്ട് തകർന്നതുമൂലം സാപ്പോറിഷ്യ അണുശക്തി വൈദ്യുതിനിലയത്തിനു സുരക്ഷാഭീഷണി ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. നിലത്തിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നതു നിപ്രോ നദിയിലെ ജലം ഉപയോഗിച്ചാണ്.
അണക്കെട്ടിൽനിന്ന് 150 കിലോമീറ്റർ മുകളിലാണു നിലയം. അണക്കെട്ട് തകർന്നതുമൂലം നിലത്തിലെ ജലസംഭരണിയിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇതു പരിഹരിക്കാൻ ബാക്ക് അപ് സംവിധാനമുണ്ട്. നിലവിൽ സുരക്ഷാപ്രശ്നം ഇല്ലെന്ന് നിലയത്തിലുള്ള ആണവോർജ ഏജൻസി സംഘം അറിയിച്ചു.
അതേസമയം, ചേർബോലിനു ശേഷം യുക്രെയ്ൻ മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിയെന്നു യുക്രെയ്ൻ നേതൃത്വം പ്രതികരിച്ചത്.
യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തിനിലയമായ സാപ്പോറിഷ്യ കഴിഞ്ഞവർഷം അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്തതാണ്. ഇവിടത്തെ ആറു റിയാക്ടറുകളും നിർത്തിവച്ചിരിക്കുകയാണ്.