പെട്രോൾ: ഇന്നലെയും നേരിയ വർധന
Friday, September 21, 2018 1:05 AM IST
കൊച്ചി: പെട്രോൾ വിലയിൽ ഇന്നലെയും നേരിയ വർധന. ആറു പൈസയുടെ വർധനയാണ് ഇന്നലെ പെട്രോളിനുണ്ടായത്. ഡീസൽ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 84.25 രൂപയായി ഉയർന്നു. 77.82 രൂപയാണു ഡീസൽ വില.