മോട്ടോർ വാഹന നിയമ ഭേദഗതി: ഇന്ന് ഉന്നതതല യോഗം
Monday, September 16, 2019 1:38 AM IST
തിരുവനന്തപുരം: പുതിയ മോട്ടോർ വാഹന നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും. മോട്ടോർ വാഹന വകുപ്പിലെയും ട്രാഫിക് പോലീസിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏതു വിധത്തിലാണു മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്നു യോഗത്തിൽ ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഗതാഗത സെക്രട്ടറി അവതരിപ്പിക്കും. പിഴ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കരട് രൂപരേഖ ഗതാഗത കമ്മീഷണർ യോഗത്തിൽ അവതരിപ്പിക്കും.