റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു
Sunday, October 13, 2019 12:02 AM IST
കാഞ്ഞിരപ്പള്ളി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. ചേറ്റുതോട് ഉഴുത്തുവാലിൽ ടോമിച്ചന്റെ ഭാര്യ റോസമ്മ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30നു കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപമാണ് അപകടം.
രാവിലെ പള്ളിയിലേക്ക് പോകുവാനായി കുരിശുകവലയിലെത്തി റോഡ് മുറിച്ച് കടക്കവെയാണ് പൊൻകുന്നം ഭാഗത്തു നിന്നു വരികയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചത്.
ഉടൻ തന്നെ ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചേറ്റുതോട് ഫാത്തിമമാത പള്ളിയിൽ. മക്കൾ: റോസ്മി, ആഷിക്. മരുമകൻ: റോബിൻസണ്.