യോഗങ്ങൾ മാറ്റി
Monday, October 14, 2019 1:22 AM IST
മരട്: ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു പ്രദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കാൻ ഇന്നു നിശ്ചയിച്ചിരുന്ന രണ്ടു യോഗങ്ങൾ മാറ്റിവച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസുമായി മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സ്നേഹിൽ കുമാറിന് കൂടിക്കാഴ്ച നടത്തേണ്ടതിനാലാണു യോഗങ്ങൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നു നഗരസഭാ അധികൃതർ പറഞ്ഞു.