സ്വർണമിശ്രിതം കടത്തുന്നതിനിടെ യാത്രക്കാരൻ അറസ്റ്റിൽ
Tuesday, November 12, 2019 12:15 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിണറായി സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 930 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിന് 27 ലക്ഷം രൂപയോളം വിലവരും. സ്വർണ മിശ്രിതം പായ്ക്കറ്റ് രൂപത്തിലാക്കി കാൽ പാദത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനകൾ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചു വിളിച്ച് വീണ്ടും പരിശോധന നടത്തുകയായിരുന്നു.