മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ‘കണ്‍സള്‍ട്ടന്‍സി’യെ ഏല്‍പ്പിക്കണം: പി.സി. തോമസ്
Sunday, August 9, 2020 12:17 AM IST
കോട്ടയം: ദിവസവും കേരളാ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനം ഇനി ‘കണ്‍സള്‍ട്ടന്‍സി’യെ ഏല്‍പ്പിക്കുന്നത് നന്നായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.
മാധ്യമപ്രവർത്തകർ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചാല്‍ അവരോടുള്ള ദേഷ്യം മറയ്ക്കാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ല. എന്‍ഐഎ കോടതിയില്‍ കൊടുത്ത സ്റ്റേറ്റ്മെന്റ് വച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്കുള്ള അടുത്ത ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുന്നില്ല- പി.സി. തോമസ് പറഞ്ഞു.