ഡോ. മേരി കളപ്പുരയ്ക്കലിന് സമർപ്പിതൻ അവാർഡ്
Monday, October 26, 2020 12:22 AM IST
കോട്ടയം: കടുവാക്കുളം ലിറ്റിൽ ഫ്ലവർ യുവദീപ്തി - എസ്എംവൈഎം ഏർപ്പെടുത്തിയ ഫാ.റോയി മുളകുപാടം സ്മാരക സമർപ്പിതൻ അവാർഡ് ഡോ. മേരി കളപ്പുരയ്ക്കലിന്. 10,001 രൂപയും ഫലകവും അടങ്ങിയതാണു പുരസ്കാരം. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമാംഗവും കോട്ടയം കാരിത്താസ് പാലിയേറ്റീവ് കെയർ മേധാവിയുമാണ് ഡോ. മേരി കളപ്പുരയ്ക്കൽ. കടുവാക്കുളത്തു നടന്ന ചടങ്ങിൽ എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡൊമിനിക് മുണ്ടാട്ട് അവാർഡ് സമ്മാനിച്ചു.