തീർപ്പാക്കാനുള്ള ഫയലുകൾ നിശ്ചിത സമയത്തിനപ്പുറം ഉദ്യോഗസ്ഥർ കൈവശംവയ്ക്കരുത്: മന്ത്രി ശിവൻകുട്ടി
Wednesday, May 18, 2022 1:52 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ തീർപ്പാക്കാനുള്ള ഫയലുകൾ നിശ്ചിത സമയത്തിനപ്പുറം ഉദ്യോഗസ്ഥർ കൈവശം വയ്ക്കരുതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി,
സ്കൂൾ തുറക്കലിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗത്തിലാണു മന്ത്രി ഈ നിർദേശം നല്കിയത്.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത കാട്ടണം. അധ്യാപക സമൂഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.