മുൻ മന്ത്രിയുടെ കെട്ടിടം പൊളിച്ചുനീക്കി
Saturday, January 28, 2023 1:59 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ മുൻ മന്ത്രിയുടെ വ്യാപാര സമുച്ചയം അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നടപടിയുടെ ഭാഗമായി അനധികൃതമായി കൈയേറിയ 17 ഹെക്ടർ സ്ഥലം ഒഴിപ്പിച്ചതായി ഷോപിയാൻ ജില്ലാ ഭരണകൂടം അറിയിച്ചു. കച്ചരാ എന്നു പേരിട്ടിരിക്കുന്ന കൈയേറ്റ ഒഴിപ്പിക്കൽ നടപടിയിൽ മുൻ മന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ അലി മുഹമ്മദ് സാഗറിന്റെ വീടിന്റെ മതിൽ പൊളിച്ചുനീക്കിയിരുന്നു.