ലൈംഗിക ബലഹീനതയെന്ന ആരോപണം; ഭർത്താവിന് മാനനഷ്ടക്കേസ് നൽകാനാകില്ലെന്ന്
Saturday, August 2, 2025 1:50 AM IST
മുംബൈ: ഭർത്താവിന് ലൈംഗിക ബലഹീനതയുണ്ടെന്ന ഭാര്യയുടെ ആരോപണത്തിൽ ഭർത്താവിനു മാനഹാനി ഉന്നയിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.
വിവാഹമോചനക്കേസുകളിൽ ഇത്തരം ആരോപണങ്ങൾ ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. മുൻ ഭാര്യക്കും ഇവരുടെ കുടുംബത്തിനുമെതിരായ യുവാവിന്റെ മാനഷ്ടക്കേസ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിൽ ജൂലൈ 17നാണു വിധിയുണ്ടായതെങ്കിലും ഇന്നലെയാണ് പുറത്തുവന്നത്. യുവാവ് സമര്‍പ്പിച്ച മാനനഷ്ട പരാതിയില്‍ അന്വേഷണത്തിനു സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ പിതാവും സഹോദരനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലൈംഗിക ബലഹീനത ആരോപണങ്ങൾ പ്രസക്തമാണെന്നും വിവാഹമോചനത്തിനുള്ള നിയമാനുസൃത കാരണമാണെന്നും ജസ്റ്റീസ് എസ്.എം. മോദക് വിധിയിൽ ചൂണ്ടിക്കാട്ടി.
വിവാഹമോചനത്തിനും ജീവനാംശത്തിനുമുള്ള ഹർജിയിലും എഫ്ഐആറിലും മുൻ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ പൊതുരേഖയായെന്നും ഇത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമായിരുന്നു യുവാവിന്റെ പരാതി. കേസ് ഉണ്ടാകുമ്പോൾ, ഭാര്യ തന്റെ ഭാഗം വിശദീകരിക്കാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ന്യായമുണ്ട്.
ഇത് അപകീർത്തികരമാണെന്ന് കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിവാഹമോചന ത്തി നുള്ള കാരണങ്ങളിലൊന്ന് ഭർത്താവിന്റെ ലൈംഗിക ശേഷിക്കുറവാണെന്ന് യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.