എല്ലാ വീട്ടിലും സംസ്കൃതം സംസാരിക്കണം: മോഹൻ ഭാഗവത്
Saturday, August 2, 2025 1:50 AM IST
നാഗ്പുർ: സംസ്കൃതം ദേശഭാഷയാക്കണമെന്ന ആർഎസ്എസ് അജൻഡയും പുറത്തേക്ക്. എല്ലാ ഇന്ത്യൻ ഭാഷകളുടെയും അമ്മ സംസ്കൃതമാണെന്നും രാജ്യത്തെ എല്ലാ വീടുകളിലെയും സംസാരഭാഷയായി മാറണമെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്.
നാഗ്പൂരിലെ കവി കുലഗുരു കാളിദാസ് സംസ്കൃത സർവകലാശാലയിലെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്കൃതം ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും അമ്മയാണ്. ഈ ഭാഷ കൂടുതൽ വളരണമെങ്കിൽ ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ അത് ഉപയോഗിക്കണമെന്നും ഭഗവത് പറഞ്ഞു.