കരസേനാ ഉപമേധാവി: ലഫ്. കേണൽ പുഷ്പേന്ദ്ര സിംഗ് ചുമതലയേറ്റു
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: കരസേനാ ഉപമേധാവിയായി ലഫ്. ജനറൽ പുഷ്പേന്ദ്ര സിംഗ് ചുമതലയേറ്റു. 1987ൽ പാരച്യൂട്ട് റെജിമെന്റിന്റെ നാലാം ബറ്റാലിയനിലൂടെ സൈനികസേവനം തുടങ്ങിയ ലഫ്. ജനറൽ സിംഗ് 38 വർഷത്തിനിടെ കാഷ്മീർ താഴ്വരയിലെയും നിയന്ത്രണരേഖയിലെയും പ്രത്യേകസേനയുടെ മേധാവി ഉൾപ്പെടെ സുപ്രധാനചുമതലകൾ വഹിച്ചിരുന്നു.