761 ജില്ലകളിൽ ഡയാലിസിസ് സെന്ററുകൾ
Saturday, August 2, 2025 1:50 AM IST
ന്യുഡൽഹി: പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതിയുടെ (പിഎംഎൻഡിപി) കീഴിൽ രാജ്യത്ത 761 ജില്ലകളിൽ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്ററുകളാണു ലക്ഷ്യം. ഇതിനുശേഷം താലൂക്കുകളിലെ കമ്യുണിറ്റി ഹെൽത്ത് സെന്ററുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ് അറിയിച്ചു.
ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷനാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും സഹായിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.