മുംബൈയിൽ കോൺസൽ ജനറലിനെ നിയമിച്ച് കാനഡ
Saturday, August 2, 2025 1:50 AM IST
മുംബൈ: മുംബൈയിൽ പുതിയ കോൺസൽ ജനറലായി ജെഫ് ഡേവിഡിനെ നിയമിച്ച് കാനഡ. അഫ്ഗാനിസ്ഥാനിലും ചൈനയിലും നേരത്തെ ജഫ് ഡേവിഡ് സേവനമനുഷ്ഠിച്ചിരുന്നു. കനേഡിയൻ വിദേശകാര്യമന്ത്രി അനിതാ ആനന്ദാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ കാനഡയിൽനിന്ന് അഞ്ച് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും ഡൽയിൽനിന്ന് അഞ്ച് കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
ജൂണിൽ ജി-7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ ചർച്ച നിയമനത്തിൽ നിർണായകമായി. 2025 മേയിൽ കാർണി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു ഇത്.