ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒന്പതിന്
Saturday, August 2, 2025 2:46 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒന്പതിന് നടക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, വിജ്ഞാപനം ഈ മാസം ഏഴിന് പുറത്തിറക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതോടെയാണു രാജ്യത്തിന്റെ 17-ാമത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഈ മാസം 21 വരെ സ്ഥാനാർഥികൾക്കു നാമനിർദേശം നൽകാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി 25 ആണ്.