ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
Tuesday, August 6, 2019 12:42 AM IST
ഇസ്ലാമാബാദ്: കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയെ വിദേശകാര്യ ഓഫീസിലേക്കു വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു.
പാക് വിദേശകാര്യ സെക്രട്ടറി സൊഹെയ്ൽ മഹമ്മൂദ് ആണ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങൾക്കും എതിരാണെന്നും മഹ്മൂദ് ബിസാരിയയോടു പറഞ്ഞു.