2036 വരെ പുടിൻ തന്നെ
Friday, July 3, 2020 12:00 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് 78 ശതമാനം പേരുടെ പിന്തുണ. ഭേദഗതിയിന്മേൽ ഒരാഴ്ച നീണ്ടുനിന്ന ഹിതപരിശോധനാ വോട്ടെടുപ്പ് ബുധനാഴ്ചയാണ് അവസാനിച്ചത്.
സമ്മതിദാനാവകാശമുള്ള 64 ശതമാനം പേരാണു വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 77.9 ശതമാനം പേർ ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചും 21.3 ശതമാനം പേർ എതിർത്തും വോട്ട് രേഖപ്പെടുത്തിയതായി റഷ്യൻ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 76.7 ശതമാനവും 2012 ൽ 63.6 ശതമാനവുമായിരുന്നു പുടിന്റെ ജനസമ്മതി. എന്നാൽ, ധാരാളം വ്യാജവോട്ടുകൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷത്തുള്ള അലക്സി നവാൽനി പറഞ്ഞു. മേയിൽ ലിവാഡ സെന്റർ നടത്തിയ സ്വതന്ത്ര അഭിപ്രായ സർവേയിൽ 59 ശതമാനം പേരാണ് പുടിനെ അനുകൂലിച്ചത്.