കോവിഡ്: നൂറു വർഷത്തിനിടെ ആദ്യമായി വിക്ടോറിയ അതിർത്തികൾ അടച്ചു
Tuesday, July 7, 2020 12:35 AM IST
മെൽബൺ: കോവിഡ് വ്യാപനത്തന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനവുമായുള്ള അതിർത്തി അടച്ചു.
വിക്ടോറിയ പ്രധാനമന്ത്രി ഡാനിയൽ ആൻഡ്രൂസ് ആണു പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വെയിൽസ്.
24 മണിക്കൂറിനിടെ വിക്ടോറിയയിൽ 127 കോവിഡ് കേസുകളും രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വിക്ടോറിയയിൽ ആകെ മരണം 22 ആയി. ഓസ്ട്രേലിയയിൽ ആകെ മരണം 106.