ഗാന്ധിസ്മാരക നാണയം ബ്രിട്ടന് പുറത്തിറക്കിയേക്കും
Monday, August 3, 2020 12:16 AM IST
ലണ്ടന്‍: ഏഷ്യന്‍ വംശജര്‍, കറുത്തവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കാന്‍ യുകെ ട്രഷറി ആലോചിക്കുന്നു.
ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് റോയല്‍ മിന്റ് അഡ്വൈസറി കമ്മിറ്റി (ആര്‍എംഎസി)ക്കു നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ബ്രിട്ടൻ പുറത്തിറക്കുന്ന നാണയങ്ങൾ ഡിസൈൻ ചെയ്യുന്നത് ആർഎംഎസിയാണ്.അമേരിക്കയില്‍ കറുത്തവർഗക്കാരൻ ജോര്‍ജ് ഫ്ളോയിഡിന്റെ ദാരുണ മരണത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ വംശീയതയ്ക്കെതിരേ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അഹിംസാദിനമായി ആചരിക്കുന്നത്.