കാപ്പിറ്റോൾ കലാപം: സമാധാനത്തിനായി മാർപാപ്പയുടെ ആഹ്വാനം
Monday, January 11, 2021 12:08 AM IST
വത്തിക്കാൻസിറ്റി: അമേരിക്കയിലെ കാപ്പിറ്റോൾ മന്ദിരത്തിലുണ്ടായ കലാപത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച വിശുദ്ധകുർബാന മധ്യേ പറഞ്ഞു.
ജനാധിപത്യ മൂല്യം സംരക്ഷിക്കാൻ യുഎസ് സമാധാനം അനുവർത്തിക്കണമെന്നും മാർപാപ്പ പറഞ്ഞു. ബുധനാഴ്ച നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിനിടെയാണ് ഡോണൾഡ് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചു കയറി കലാപം സൃഷ്ടിച്ചത്. അക്രമം സ്വയം നാശഹേതുവാകും. ഇനി അക്രമമുണ്ടാകാതെ നോക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും മാർപാപ്പ പറഞ്ഞു.