ഈസ്റ്റർദിന ഭീകരാക്രമണം: സൂത്രധാരനെ കണ്ടെത്തി
Tuesday, April 6, 2021 11:10 PM IST
കൊളംബോ: ശ്രീലങ്കയിൽ 2019 ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി മന്ത്രി. ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തിൽ മൂന്നു പള്ളികളിൽ നടന്ന ഒന്പത് ചാവേർ ബോംബ് സ്ഫോടനത്തിൽ 11 ഇന്ത്യക്കാരുൾപ്പെടെ 270 പേരാണ് മരിച്ചത്.
നാഷണൽ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്. നൗഫേർ മൗലവിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ഹാജുൾ അക്ബർ എന്നയാളും മൗലവിയെ സഹായിച്ചിട്ടുണ്ട്. ഭീകരാക്രമണക്കേസിൽ 32 പേർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.