നൈജീരിയയിൽ ബോട്ട് മുങ്ങി 30 മരണം
Monday, May 10, 2021 11:50 PM IST
അബുജ: ഞായറാഴ്ച നൈജർ സംസ്ഥാനത്ത് ബോട്ട് മുങ്ങി 30 പേർ മരിച്ചതായി എൻഎഎൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 100 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മരക്കുറ്റിയിൽ ഇടിച്ച് തകരുകയായിരുന്നു. പ്രദേശവാസികളും പോലീസ് ചേർന്ന് 65 പേരെ രക്ഷിച്ചു. 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചു പേരെ കണ്ടെത്താനുണ്ട്.