ആമസോണിന് നഷ്ടങ്ങളുടെ ജൂണ്‍
Saturday, July 3, 2021 1:28 AM IST
ബ്രസീലിയ: 2007 മുതല്‍ ബ്രസീല്‍ ആമസോണില്‍ ഏറ്റവും കൂടുതല്‍ കാട്ടുതീയുണ്ടായതു ജൂണിലാണെന്ന് ഔദ്യോഗിക വിവരം. കഴിഞ്ഞമാസം 2,308 കാട്ടുതീയാണ് ആമസോണിലുണ്ടായത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം കാട്ടുതീ കൂടി. 2007 ജൂണിലുണ്ടായ 3,519 എണ്ണം തീയാണ് ഏറ്റവും കൂടുതല്‍. 2020 ല്‍ ബ്രസീല്‍ ആമസോണില്‍ 1,03,000 കാട്ടുതീയുണ്ടായി. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് ആമസോണ്‍ കാട്ടുതീക്കു പിന്നില്‍.