അഫ്ഗാനിൽ യുഎന്‍ ഓഫീസിനു നേരേ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Saturday, July 31, 2021 11:32 PM IST
കാബൂള്‍: അഫ്ഗാനിലെ ഹെറാത്തില്‍ ഐക്യരാഷ്ട്രസഭാ ഓഫീസിനു നേരേ താലിബാന് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുഎൻ ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് യുഎന്‍ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പ്രതികരിച്ചു. യുഎന്‍ ഓഫീസിന്റെ പ്രവേശനകവാടത്തിനുനേരേ നടത്തിയ ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമണത്തെക്കുറിച്ച് താലിബാന് പ്രതികരിച്ചിട്ടില്ല. ഖോസ്റ്റ് പ്രവിശ്യയിൽ ദേശീയ പതാകദിനത്തിനിടെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ മറ്റ് രണ്ടുപേരും കൊല്ലപ്പെട്ടു.